മണ്ണ് സംരക്ഷണത്തിനും ജലസംരക്ഷണത്തിനും 150 കോടി

By sruthy sajeev .03 Mar, 2017

imran-azhar


തിരുവനന്തപുരം. തൊഴിലുറപ്പ് പദ്ധതി കൂടി ഉള്‍പെ്പടുത്തി അടുത്ത കാലവര്‍ഷ സമയത്ത് കേരളത്തില്‍ മൂന്നു കോടി പുതിയ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ പദ്ധതി. കുളങ്ങള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവ വൃത്തിയാക്കി ഉപയോഗപ്രദമാക്കാന്‍ തൊഴിലുറപ്പ് പദ്ധതി പ്രയോജനപെ്പടുത്തും. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 208 കോടി രൂപ അനുവദിച്ചു. മണ്ണ് സംരക്ഷണത്തിനും ജലസംരക്ഷണത്തിനും 150 കോടി ബജറ്റില്‍ വകയിരുത്തി. തോട്ട
ിപ്പണി മുക്ത കേരളം ഉറപ്പാക്കാന്‍ 10 കോടി രൂപ. ക്ഷീര വികസനത്തിന് 118 കോടി അനുവദിച്ചു. റബ്ബര് വിലസ്ഥിരതാ ഫണ്ടിന് 500 കോടി. നെല്ല് സംഭരണത്തിന് 700 കോടി അനുവദിച്ചു. ക്ഷീര കര്‍ഷകരുടെ പെന്‍ഷന്‍ 1100 രൂപയാക്കി.

OTHER SECTIONS