ജാഗ്രതയോടെ കേരളം; സംസ്ഥാനത്ത് 14 പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിതീകരിച്ചു

By Akhila Vipin .11 03 2020

imran-azhar

 


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. കടുത്ത ജാഗ്രതയോടു കൂടിയാണ് സംസ്ഥാനം മുന്നോട്ടു പോകുന്നത്. രാജസ്ഥാനിൽ ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിതീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് 19 സ്ഥിതീകരിച്ചത് 62 പേർക്കാണ്. പത്തനംതിട്ട ജില്ലയിൽ 11 പേർക്ക് വൈറസ് ബാധ സ്ഥിതീകരിച്ചതോടു കൂടി സംസ്ഥാനത്ത് ഇതുവരെ 14 പേർക്കാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്. രണ്ടു പേരും കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പത്തനംതിട്ട ജില്ലയിൽ റാന്നി സ്വദേശികളായ അമ്മയും കുഞ്ഞുമുൾപ്പെടെ 2 പേർ കൂടി നിരീക്ഷണത്തിലാണ്.

 

കോട്ടയം മെഡിക്കൽ കോളേജിൽ കൊവിഡ് ബാധയേറ്റ് 4 പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ 2 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊച്ചിയിൽ വൈറസ് ബാധ സ്ഥിതീകരിച്ചത് 3 പേർക്ക്. ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയവർ നിരീക്ഷണത്തിലാണ്. ആലുവ താലൂക്ക് ആശുപത്രിയിൽ 42 പേർ നിരീക്ഷണത്തിൽ തുടരുകയാണ്. ക്ഷേത്രങ്ങളിലെ ആഘോഷങ്ങൾ ഒഴിവാക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു. ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ചടങ്ങുകൾ മാത്രമായി ചുരുക്കുമെന്നും നിയന്ത്രണം മാർച്ച് 31 വരെയെന്നും ബോർഡ് പ്രസിഡന്റ് അറിയിച്ചു.

 

അതേസമയം, തൃശൂർ ജില്ലയിൽ 713 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. ഇതിൽ 6 പേരെ ഡിസ്ചാർജ് ചെയ്യുകയും 38 സാമ്പിളുകൾ പരിശോധനയ്ക്കയകായും ചെയ്തു. കൊല്ലം ജില്ലയിൽ നിരീക്ഷണത്തിലായിരുന്ന 6 പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് റിപ്പോർട്ട്. ഇവരിൽ 5 പേർ റാന്നി സ്വദേശികളുമായ ഇടപഴകിയവർ. തിരുവനന്തപുരത്ത് നെയ്യാർ ഡാം, പൊന്മുടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കോടതികൾക്ക് നിയന്ത്രം ഏർപ്പെടുത്തി. വിദ്യാലയങ്ങൾ സർക്കാർ ഉത്തരവ് ലഘിച്ചാൽ കർശന നടപടിയെടുക്കുമെന്ന് സംസഥാന സർക്കാർ അറിയിച്ചു. 

 

 

 

 

 

OTHER SECTIONS