രണ്ടില ചിഹ്നം ; പി ജെ ജോസഫിന്റെ സ്റ്റേ ആവശ്യം അംഗീകരിക്കാതെ ഡിവിഷൻ ബെഞ്ച് ;ഇടക്കാല സ്റ്റേ ഇല്ല

By online desk .23 11 2020

imran-azhar
കോട്ടയം: കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ ഇല്ല. കേരള കോൺഗ്രസ്സ് നേതാവ് പി ജെ ജോസഫ് നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. പിജെ ജോസഫിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ വിശദമായ വാദം കേൾക്കുമെന്നും ഹൈക്കോടതി അറിയിച്ചു.

 

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചത്. ഇതിനെതിരെയായിരുന്നു പി ജെ ജോസഫ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. രണ്ടില ചിഹ്നം ജോസഫ് വിഭാഗത്തിന് അനുവദിക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല.

OTHER SECTIONS