എംടിയുടെ വിമര്‍ശനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടോയെന്ന് ആഭ്യന്തര വകുപ്പിന്റെ പരിശോധന

കെ.എല്‍.എഫ്. വേദിയില്‍ മുഖ്യമന്ത്രി ഇരിക്കെ എംടി വാസുദേവന്‍നായര്‍ നടത്തിയ വിമര്‍ശനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടോയെന്ന് പരിശോധിച്ച് ആഭ്യന്തര വകുപ്പ്.

author-image
webdesk
New Update
എംടിയുടെ വിമര്‍ശനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടോയെന്ന് ആഭ്യന്തര വകുപ്പിന്റെ പരിശോധന

കോഴിക്കോട്: കെ.എല്‍.എഫ്. വേദിയില്‍ മുഖ്യമന്ത്രി ഇരിക്കെ എംടി വാസുദേവന്‍നായര്‍ നടത്തിയ വിമര്‍ശനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടോയെന്ന് പരിശോധിച്ച് ആഭ്യന്തര വകുപ്പ്. ഇടതു ചേരിയില്‍ നിന്നു തന്നെയുള്ള ഇടപെടലിലാണോ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വിമര്‍ശിച്ചതെന്ന സംശയത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം ആവശ്യപ്പെട്ടത്.

ഇതിനായി രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം എംടിയുടെ ലേഖനം പ്രസിദ്ധീകരിച്ച പുസ്തകം ഉള്‍പ്പടെ പരിശോധിച്ചു.

ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും പഴയ പ്രസംഗം ആവര്‍ത്തിക്കുകയാണ് ഉണ്ടായതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. പുസ്തകത്തില്‍ വന്ന ലേഖനത്തിന്റെ ഫോട്ടോ കോപ്പി അടക്കം ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും.

Latest News newsupdate mt vasudevan nair kerala home ministrty