പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്ത്

By online desk.28 09 2020

imran-azhar

 

 തിരുവനന്തപുരം ; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്ത്. കേരളത്തിന് മുന്നിലുള്ളത് മഹാരാഷ്ട്രയും കർണ്ണാടകയും മാത്രം. ഇന്നലെ സാംസ്‌ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 7445 പേർക്കാണ്. കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. 6404 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
സംസ്ഥാനത്ത് പുതിയ 17 തീവ്ര ബാധിത മേഖലകൾ കൂടി. സംസ്ഥാനത്താകെ ആകെ 6965 സമ്പര്‍ക്ക രോഗികളാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,831 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

OTHER SECTIONS