കേരളത്തെ ഐടി~ ഹാര്‍ഡ്​​വെയര്‍ ഹബ്ബാക്കും

By Subha Lekshmi B R.03 Mar, 2017

imran-azhar

തിരുവനന്തപുരം: കേരളത്തെ കേരളത്തെ ഐടി~ ഹാര്‍ഡ്വെയര്‍ ഹബ്ബാക്കി മാറ്റുമെന്ന് ബജറ്റില്‍ ധനമന്ത്രി. ഇതിനായി സംസ്ഥാനത്ത് 12 ഹാര്‍ഡ്വെയര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും.ഇന്‍ഫോപാര്‍ക്ക്, ടെക്നോപാര്‍ക്ക് എന്നീ ഐ.ടി കേന്ദ്രങ്ങളിലാണ് സര്‍ക്കാര്‍ വരും വര്‍ഷങ്ങളിലേക്ക് ശ്രദ്ധയൂന്നുക. 2025 ഓടെ ഇവിടങ്ങളില്‍ യഥാക്രമം ഒരു ലക്ഷം, 75000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുംഇന്‍റര്‍നെറ്റ് വ്യാപനത്തിനായി കെഫോണ്‍ എന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി 1000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വരുന്ന സാന്പത്തിക വര്‍ഷത്തിലേക്കായി മാറ്റി വച്ചിരിക്കുന്നത്. കേരളത്തിലെ മറ്റ് ഐടി പാര്‍ക്കുകള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്.

OTHER SECTIONS