പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് കേരളം

By online desk .15 09 2020

imran-azhar

 


ന്യൂഡൽഹി ; പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് കേരളം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം സുപ്രീംകോടതി രജിസ്ട്രാർക്ക് കത്തുനൽകി . കോവിഡ് വ്യാപനത്തോടെ തുറന്നകോടതി പ്രവർത്തിക്കാത്തതാണ് രജിസ്ട്രാർക്ക് കത്തെഴുതാൻ കാരണമായത്.


കത്തിൽ സർക്കാർ പ്രധാനമായും പറയുന്നത് സിബിഐക്ക് അന്വേഷണം കൈമാറിക്കൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. എന്നാൽ, ആ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും അന്വേഷണം മുന്നോട്ട് പോകണമെങ്കിൽ അതുമായിബന്ധപ്പെട്ട രേഖകളും ഫയലുകളും സിബിഐക്ക് കൈമാറണമെന്നും . നിർണായക രേഖകളുൾപ്പെട്ട ഫയലുകൾ സിബിഐക്ക് കൈമാറാത്തതിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട് എന്നാണ്.

ഫയലുകൾ ലഭ്യമാകാത്തത് സർക്കാർ സുപ്രീംകോടതിയിൽ ഹർജി നല്കിയതുകൊണ്ടാണ്. ഹർജിയിൽ കോടതി തീരുമാനമാക്കിയാൽ കേസിലെ രേഖകൾ സിബിഐക്ക് കൈമാറാൻ കഴിയും. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതി രജിസ്ട്രാർക്ക് കത്തുനൽകിയത്.

 

 

OTHER SECTIONS