കിംസില്‍ സൗജന്യ സ്തനാര്‍ബുദ നിര്‍ണ്ണയത്തിന് തുടക്കമായി

By online desk .19 11 2019

imran-azhar

 

 

തിരുവനന്തപുരം: കിംസ് കാന്‍സര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒരു കൊല്ലം നീണ്ടു നില്‍ക്കുന്ന സൗജന്യ സ്തനാര്‍ബുദ നിര്‍ണ്ണയ പദ്ധതിക്ക് തുടക്കമായി. 40 വയസ്സിനു മുകളില്‍ പ്രായമായ സ്ത്രീകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്. മറ്റ്‌ സ്തനാര്‍ബുദ നിര്‍ണ്ണയ രീതികളില്‍ നിന്നും വ്യത്യസ്തമായി ഈ പുതിയരീതിയില്‍ വേദന രഹിതവും റേഡിയേഷന്‍ രഹിതവുമായ സ്‌കാനിങ് ഉപകരണമാണ് ഉപയോഗിക്കുന്നത്. സ്ത്രീകളില്‍ ഉയര്‍ന്നു വരുന്ന സ്തനാര്‍ബുദ നിരക്ക്‌ വളരെ ആശങ്കയുളവാക്കുന്നതാണെന്നും മുന്‍കൂട്ടിയുള്ള രോഗനിര്‍ണയംകൊണ്ടുള്ള ഫലങ്ങള്‍ സ്ത്രീകളില്‍ എത്തിക്കേണ്ടത് അത്യാവശ്യമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്ന ഹര്‍ഷിത അട്ടല്ലൂരി ഐപിഎസ് അഭിപ്രായപ്പെട്ടു. കൂടാതെ കിംസ് ക്യാന്‍സര്‍ സെന്ററും കേരള പോലീസുമായി ചേര്‍ന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് സൗജന്യമായി സ്തനാര്‍ബുദ സ്‌ക്രീനിംഗ് പരിപാടിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തപ്പെട്ടു. ടച്ച് എ ലൈഫ്, സഖി-വെല്‍ വുമണ്‍ തുടങ്ങീസിഎസ്ആർ പദ്ധതിയുടെ കീഴില്‍ ഒരു കൊല്ലം നീണ്ടുനില്‍ക്കുന്ന ഈ സൗജന്യ സ്തനാര്‍ബുദ നിര്‍ണ്ണയ പരിപാടിയില്‍ പങ്കെടുക്കാന്‍ സ്ഥാപനങ്ങള്‍ മുന്നോട്ടു വരണമെന്നും സ്ത്രീകള്‍ക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയട്ടെ എന്നും കിംസ്‌ ചെയര്‍മാന്‍ ഡോ.എം.ഐ.സഹദുള്ള അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കിംസ് കാന്‍സര്‍ സെന്റര്‍ സി.ഒ.ഒ. രശ്മി ആയിഷ സ്വാഗതം ചെയ്യുകയും മെഡിക്കല്‍ഡയറക്ടര്‍ ഡോ. ബി. രാജന്‍, ഡോ. സുഹറ, ഡോ. രജിത എന്നിവര്‍ സംസാരിച്ചു.

 

OTHER SECTIONS