50 അടിച്ച് അയ്യർ പുറത്ത്, കൊൽക്കത്തയ്ക്ക് 3 വിക്കറ്റ് നഷ്ടം; 99-3 (12 Ov) LIVE

By സൂരജ് സുരേന്ദ്രന്‍.15 10 2021

imran-azhar

 

 

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ 3 വിക്കറ്റുകൾ നഷ്ടമായി.

 

32 പന്തിൽ 5 ബൗണ്ടറിയും 3 സിക്സറുമടക്കം 50 റൺസ് നേടിയ വെങ്കടേഷ് അയ്യറും, നേരിട്ട ആദ്യ പന്തിൽ തന്നെ നിതീഷ് റാണയും, നേരിട്ട രണ്ടാം പന്തിൽ സുനിൽ നരെയ്‌നുമാണ് പുറത്തായത്.

 

12 ഓവറുകൾ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ് കൊൽക്കത്ത.

 

34 പന്തിൽ 41 റൺസുമായി ശുഭ്മാൻ ഗിൽ, ഓയിൻ മോർഗാനുമാണ് ക്രീസിൽ. ഓപ്പണിങ് കൂട്ടുകെട്ടിൽ 91 റൺസാണ് ഗിൽ-അയ്യർ സഖ്യം കൂട്ടിച്ചേർത്തത്.

 

10.4 ഓവറിൽ 91-1 എന്ന നിലയിലായിരുന്ന കൊൽക്കത്ത 11.3 ഓവറിൽ 97-3 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

 

ചെന്നൈക്കായി ബൗളിങ്ങിൽ ഷാർഡുൾ ഠാക്കൂർ 2 വിക്കറ്റും, ജോഷ് ഹേസൽവുഡ് 1 വിക്കറ്റും നേടി. 

 

OTHER SECTIONS