കലാശപ്പോരാട്ടത്തിന് കാഹളം; നാലാം കിരീടം ലക്ഷ്യമിട്ട് ധോണിപ്പട

By സൂരജ് സുരേന്ദ്രന്‍.15 10 2021

imran-azhar

 

 

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ നാലാം കിരീടം ലക്ഷ്യമിട്ട് ധോണിപ്പട കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുന്നു. ഫൈനലില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ ബാറ്റിങ്ങിന് വിട്ടു.

 

ടീമിൽ യാതൊരു മാറ്റങ്ങളും വരുത്താതെയാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. ചെന്നൈയുടെ ഒൻപതാം ഐപിഎൽ ഫൈനലാണിത്.

 

2010, 2011, 2018 സീസണുകളില്‍ കിരീടം ചൂടിയപ്പോള്‍ 2008, 2012, 2013, 2015, 2019 സീസണുകളില്‍ നടന്ന ഫൈനലുകളില്‍ തോറ്റു.

 

ഇതില്‍ 2012-ലെ ഫൈനല്‍ തോല്‍വി കൊല്‍ക്കത്തയോടായിരുന്നു. ഐപിഎല്ലിൽ രണ്ട് തവണ കിരീടവുമായി മടങ്ങിയ കൊൽക്കത്തയുടെ ലക്ഷ്യവും മൂന്നാം കിരീടമാണ്.

 

എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെയും രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും വീഴ്ത്തിയാണ് മോര്‍ഗനും സംഘവും ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

 

ജയത്തിൽ കുറഞ്ഞൊന്നും ഇരു ടീമുകളും പ്രതീക്ഷിക്കുന്നില്ല.

 

OTHER SECTIONS