ത്രിപാഠി.... ആവേശപ്പോരാട്ടത്തിൽ ഡൽഹിയെ തകർത്ത് കൊൽക്കത്ത ഐപിഎൽ ഫൈനലിൽ

By സൂരജ് സുരേന്ദ്രന്‍.13 10 2021

imran-azhar

 

 

ഷാർജ: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 3 വിക്കറ്റിന്റെ തകർപ്പൻ ജയം. നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 1 പന്തും 3 വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. അവസാന രണ്ട് പന്തിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ 6 റൺസാണ് വേണ്ടിയിരുന്നത്. 20 ആം ഓവറിലെ അഞ്ചാം പന്തിൽ സിക്സർ പറത്തി രാഹുൽ ത്രിപാഠിയാണ് കൊൽക്കത്തയെ ഫൈനലിലേക്ക് കൈപിടിച്ചു കയറ്റിയത്.

 

ഓപ്പണർ ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. 46 പന്തിൽ 46 റൺസ് നേടിയ ശുഭ്മാൻ ഗില്ലും, 41 പന്തിൽ 55 റൺസ് നേടിയ വെങ്കടേഷ് അയ്യരും 96 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

 

പിന്നീടങ്ങോട്ട് കൊൽക്കത്ത താരങ്ങൾ വിക്കറ്റുകൾ വലിച്ചെറിയുന്ന കാഴ്ചയാണ് കണ്ടത്. നിതീഷ് റാണ 13, ദിനേശ് കാർത്തിക് (0), മോർഗൻ (0), ഷാകിബ് അൽ ഹസൻ (0) എന്നിവർ നിരാശപ്പെടുത്തി.

 

11 പന്തിൽ 12 റൺസാണ് രാഹുൽ ത്രിപാഠി നേടിയത്. ബൗളിങ്ങിൽ ഡൽഹിക്കായി ആൻറിച്ച് നോർജെ, രവിചന്ദ്രൻ അശ്വിൻ, കാഗിസോ റബാഡ എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി.

 

നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്.

 

39 പന്തിൽ 36 റൺസ് നേടിയ ഓപ്പണർ ശിഖർ ധവാൻ, 27 പന്തിൽ 30 റൺസ് നേടി പുറത്താകാതെ നിന്ന ശ്രേയസ് അയ്യർ എന്നിവരുടെ ഭേദപ്പെട്ട പ്രകടനമാണ് ഡൽഹിയുടെ സ്‌കോർ 135ൽ എത്തിച്ചത്.

 

12 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത പൃഥ്വി ഷായെ വരുണ്‍ ചക്രവർത്തി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

 

ആദ്യ പത്തോവറില്‍ 65 റണ്‍സ് മാത്രമാണ് ടീമിന് നേടാനായത്. 17.1 ഓവറിലാണ് ടീം സ്‌കോര്‍ 100 കടന്നത്.

 

പിന്നാലെ രണ്ട് സിക്‌സടിച്ച് ഹെറ്റ്‌മെയര്‍ സ്‌കോര്‍ ഉയര്‍ത്തി. ബൗളിങ്ങിൽ മികച്ച പ്രകടനമാണ് കൊൽക്കത്ത ബൗളർമാർ പുറത്തെടുത്തത്.

 

വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 26 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശിവം മാവി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

 

OTHER SECTIONS