എലിമിനേറ്ററിൽ ബാംഗ്ലൂരിന് തോൽവി; കൊൽക്കത്തയ്ക്ക് 4 വിക്കറ്റിന് ജയം

By സൂരജ് സുരേന്ദ്രൻ .11 10 2021

imran-azhar

 

 

ഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫൈനൽ യോഗ്യത നേടാനായുള്ള എലിമിനേറ്റർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 4 വിക്കറ്റിന്റെ തകർപ്പൻ ജയം. ജയത്തോടെ കൊല്‍ക്കത്ത രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സുമായി ഏറ്റുമുട്ടും.

 

ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ അഞ്ചോവറില്‍ ഇരുവരും 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗിൽ (29), വെങ്കടേഷ് അയ്യർ (26), നിതീഷ് റാണ (23), സുനിൽ നരെയ്ൻ (26) എന്നിവർ ചേർന്നാണ് കൊൽക്കത്തയെ രണ്ടാം ക്വാളിഫയറിന് യോഗ്യരാക്കിയത്.

 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് നേടിയത്. 33 പന്തിൽ 5 ബൗണ്ടറിയടക്കം 39 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോലിയാണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്‌കോറർ.

 

18 പന്തുകളില്‍ നിന്ന് 21 റണ്‍സാണ് ദേവദത്ത് പടിക്കൽ നേടിയത്. ഭരത് സുനില്‍ 16 പന്തുകളില്‍ നിന്ന് വെറും ഒന്‍പത് റണ്‍സുമായി പുറത്തായി.

 

മാക്‌സ്‌വെല്ലും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് 14 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ 15-ാം ഓവറില്‍ നരെയ്ന്‍ വീണ്ടും അപകടം വിതച്ചു.

 

അപകടകാരിയായ ഡിവില്ലിയേഴ്‌സിനെ ബൗള്‍ഡാക്കി നരെയ്ന്‍ ബാംഗ്ലൂരിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.

 

11 റണ്‍സ് മാത്രമാണ് ഡിവില്ലിയേഴ്‌സിന് നേടാനായത്. ബൗളിങ്ങിൽ കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ 4 വിക്കറ്റുകൾ നേടി. ലോക്കി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.

 

OTHER SECTIONS