രണ്ടുപേരെക്കൊണ്ടും പേരുദോഷവും അവമതിപ്പും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിൽ മേഴ്‌സിക്കുട്ടിയമ്മയ്ക്കും മുകേഷിനും വിമർശനം

By അനിൽ പയ്യമ്പള്ളി.03 03 2021

imran-azhar

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കും മുകേഷ് എംഎൽഎയ്ക്കും വിമർശനം. വിവാദങ്ങൾക്കിടയായ സംഭവങ്ങളിൽ മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നത്. മുകേഷിനെക്കൊണ്ട് പാർട്ടിക്ക് ഗുണമുണ്ടായില്ലെന്നും വിമർശനമുയർന്നു.

പി.കെ. ഗുരുദാസനാണ് മുകേഷിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. പാർട്ടിക്ക് മുകേഷിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എ. വരദരാജനും മുകേഷിനെതിരായ വിമർശനങ്ങളെ അംഗീകരിച്ചു. മന്ത്രി മേഴ്സിക്കുട്ടിയമ്മയും ഇതേ നിലപാടാണ് എടുത്തത്. എന്നാൽ തിരഞ്ഞെടുപ്പിൽ മുകേഷിനെത്തന്നെ മത്സരിപ്പിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനം എടുക്കുകയും ചെയ്തു.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് ജാഗ്രതക്കുറവുണ്ടായതായി വിമർശനമുയർന്നു. വർഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിച്ച് അനുഭവ സമ്പത്തുള്ള വ്യക്തിയാണ് മേഴ്സിക്കുട്ടിയമ്മ. അങ്ങനെയുള്ള ആളിൽനിന്ന് ഇത്തരത്തിലുള്ള ജാഗ്രതക്കുറവ് ഉണ്ടാകരുതായിരുന്നെന്ന് സെക്രട്ടറിയേറ്റിൽ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിൽ കുണ്ടറയിലെ സ്ഥാനാർഥിത്വത്തിൽ മേഴ്സിക്കുട്ടിയമ്മയ്ക്കു തന്നെയാണ് പ്രഥമ പരിഗണന. ഏരിയാ സെക്രട്ടറി എസ്.എൽ. സജികുമാറിനും ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എസ്. ജയമോഹൻ എന്നവരെയും പരിഗണിക്കുന്നുണ്ട്.

OTHER SECTIONS