ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകനെ ചുംബിച്ചു; പുരുഷ പീഡനമെന്ന് ആരോപണം

By Anju N P.13 Jul, 2018

imran-azhar


മോസ്‌കോ:ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ദക്ഷിണ കൊറിയന്‍ റിപ്പോര്‍ട്ടറെ റഷ്യന്‍ വനിതാ ആരാധകര്‍ കയറി ചുംബിച്ച സംഭവം ചര്‍ച്ചയാകുന്നു. ദക്ഷിണകൊറിയന്‍ ചാനലായ എം.ബി.എന്നിനാണ് റിപ്പോര്‍ട്ടിങ്ങിനിടെ റഷ്യന്‍ വനിതകളുടെ ചുംബനമേറ്റത്.

 

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേര്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയായണ്. ഇത് പുരുഷ പീഡനമാണെന്നാരോപിച്ചാണ് പലരും ഇതിനെ എതിര്‍ക്കുന്നത്. മുമ്പ് വനിതാ റിപ്പോര്‍ട്ടര്‍മാരെ ചുംബിച്ചപ്പോള്‍ പീഡനമെന്ന് ആക്രോശിക്കുന്നവര്‍ എന്ത് കൊണ്ട് പുരുഷ റിപ്പോര്‍ട്ടര്‍ക്ക് സമാനമായ അനുഭവമുണ്ടായപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് ഇവര്‍ ചോദിക്കുന്നു.

 

ലോകപ്പ് റിപ്പോര്‍ട്ടിങിനിടെ ഇതിനോടകം മുപ്പതോളം വനിതാ മാധ്യമപ്രവര്‍ത്തകര്‍ റഷ്യയിലെ പൊതുമധ്യത്തില്‍ ഇത്തരത്തില്‍ ആക്രമണത്തിനിരയായിട്ടുണ്ടെന്നാണ് കണക്കുകള്‍. നേരത്തെ ഒരു ജര്‍മന്‍ മാധ്യമപ്രവര്‍ത്തകയെ ചുംബിച്ചതിന് ശേഷം യുവാവ് മാപ്പ് പറയുകയും സുഹൃത്തുക്കളോട് ബെറ്റ് വെച്ചതിന് ശേഷമാണ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു ന്യായീകരണം.

 

 

OTHER SECTIONS