യുവതിയെ അപമാനിച്ചെന്ന കേസ്; പോലീസിന് വീഴ്ച, കുണ്ടറ സി.ഐ എസ്.ജയകൃഷ്ണനെ സ്ഥലംമാറ്റി

By സൂരജ് സുരേന്ദ്രന്‍.28 07 2021

imran-azhar

 

 

കൊല്ലം: കുണ്ടറയിൽ യുവതിയെ അപമാനിച്ചെന്ന കേസിൽ വീഴ്ച പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കുണ്ടറ സി.ഐ എസ്.ജയകൃഷ്ണനെ സ്ഥലംമാറ്റി.

 

കഴിഞ്ഞ ജൂൺ 8നാണ് യുവതി ഇത് സംബന്ധിച്ച പരാതി നൽകിയത്. ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി നടത്തിയ അന്വേഷണത്തിൽ കേസ് കൈകാര്യം ചെയ്യുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു.

 

തുടർന്നാണ് നടപടി. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോൺ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് പോലീസ് കേസിൽ ഊർജസ്വലത കാണിച്ചതെന്നും ആക്ഷേപമുണ്ട്.

 

നീണ്ടകര കോസ്റ്റൽ പോലീസ് സി.ഐക്കാണ് പകരം ചുമതല.

 

OTHER SECTIONS