പ്രതിദിന വിമാനയാത്രക്കാരുടെ എണ്ണം 1000 ആക്കി പരിമിതപ്പെടുത്തി കുവൈറ്റ്

By vaishnavi .24 01 2021

imran-azhar

 

 കുവൈറ്റ് സിറ്റി: പ്രതിദിന വിമാനയാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കുവൈറ്റ് വ്യോമന്ത്രാലയം.ഗാര്‍ഹികത്തൊഴിലാളികളെയും ട്രാന്‍സിറ്റ് യാത്രക്കാരെയും കൂടാതെ ഒരുദിവസം പരമാവധി 1000 പേര്‍ക്ക് മാത്രം അനുമതി നല്‍കാനാണ് അധികൃതര്‍ തീരുമാനിച്ചത് .ജനുവരി 24 മുതല്‍ ഫെബ്രുവരി 6 വരെയാണ് യാത്രയില്‍ നിയന്ത്രണം നിലനില്‍ക്കുന്നത്. വിമാനത്താവളത്തില്‍ വിപുലമായ കോവിഡ് പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വരെയാണ് നിയന്ത്രണം. ഇതുസംബന്ധിച്ച് വിവിധ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി എയര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ അബ്ദുല്ല അല്‍ റജ്ഹി അറിയിച്ചു.

OTHER SECTIONS