പ്രശസ്തരാവാന്‍ വനിതാ ഉദ്യോഗസ്ഥര്‍ കഞ്ചാവു കേസില്‍ പെട്ട യുവതിയെ മര്‍ദ്ദിച്ചു : നടന്നത് മനുഷ്യാവകാശ ലംഘനം

By S R Krishnan.31 Mar, 2017

imran-azharമുണ്ടക്കയം: തൊണ്ടി മുതലായ കഞ്ചാവടക്കം പിടിയിലായി കുറ്റം സമ്മതിച്ചിട്ടും യുവതികള്‍ക്ക് നേരെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കയ്യേറ്റ ശ്രമം. മൂന്നരക്കിലോ കഞ്ചാവുമായി രണ്ടു യുവതികള്‍ ഉള്‍പ്പെടെ നാലംഗ സംഘം എക്‌സൈസിന്റെ പിടിയിലായി. ആലപ്പുഴ മണ്ണഞ്ചേരി ഷെഫീക്ക് (27) അഷ്‌റഫ് (26) തളിപ്പറമ്പ് സ്വദേശി ജംസീല (28) കോഴിക്കോട് സ്വദേശി ഷീബ (35) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് ഇടുക്കി വഴി കഞ്ചാവ് കടത്തുമ്പോഴാണ് ഇവര്‍ പിടിയിലാവുന്നത്. കുമളിയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്തിയ കാര്‍ ഉദ്യോഗസ്ഥര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയി, കടന്നു കളഞ്ഞ ഇവരില്‍ രണ്ടു പേര്‍ കഞ്ചാവുമായി ബസ്സില്‍ കയറി രക്ഷപെട്ടു. മറ്റ് രണ്ടു പേര്‍ കാറില്‍ യാത്ര തുടര്‍ന്നു. കാര്‍ തടഞ്ഞ കുമളി സി ഐ വി എ സലീമും പോലീസുകാരും ചോദ്യം ചെയ്തപ്പോഴാണ് രണ്ടു പേര്‍ ബസ്സില്‍ കടന്നു കളഞ്ഞ കാര്യം അറിഞ്ഞത്. തുടര്‍ന്ന് പോലീസും എക്‌സൈസും ചേര്‍ന്ന് ഇവരെയും പിടികൂടി.
പോലീസ് ഈ യുവതികളെ എക്‌സൈസിനു കൈമാറി ഇവരെ സ്‌റ്റേഷനിലേക്കു കൊണ്ടു പോകുമ്പോഴായിരുന്നു ചാനല്‍ കാമറകള്‍ എത്തിയത്. അതോടെ എക്‌സൈസിലെ പെണ്‍ പുലികള്‍ ഉഷാറായി കഞ്ചാവു കേസില്‍ കടത്തു മുതലായ കഞ്ചാവടക്കം പിടിക്കപ്പെട്ട് കുറ്റം സമ്മതിച്ച് തലകുമ്പിട്ടിരുന്ന യുവതിയെ കാമറക്കു മുന്നിലെത്തിക്കാനായി ഇവരുടെ ശ്രമം. തലകുമ്പിട്ടിരുന്ന ജംസീലയെ മുടിക്കു കുത്തിപ്പിടിച്ചും ബലം പ്രയോഗിച്ചും ഇവര്‍ കൈയ്യേറ്റം ചെയ്ത് ചാനല്‍ കാമറയിലേക്കു നോക്കാന്‍ നിര്‍ബന്ധിതയാക്കി. കുറ്റം സമ്മതിച്ചതോടു കൂടി  അവിടെ നിന്നും കൊണ്ടു പോയി കസ്റ്റഡിയിലാക്കേണ്ട പ്രതികളെ തങ്ങളുടെ പ്രശസ്തിക്കു വേണ്ടി കാമറയ്ക്കു മുന്നിയെത്തിച്ച് കൈയ്യടി നേടാനാണ് ഈ വനിതാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്.

കുറ്റ സമ്മതത്തിനു  ശേഷവും പ്രതികളെ പരസ്യമായി മര്‍ദ്ദിക്കുകയും കാമറക്ക് മു്ന്നില്‍ പ്രദര്‍ശിപ്പിച്ച് കൈയ്യടി നേടുകയും ചെയ്തു എന്നതു തന്നെയാണ് ഇവര്‍ ചെയ്ത മനുഷ്യാവകാശ ലംഘനം. ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ പെരുമാറുന്നത് ശിക്ഷ കിട്ടാവുന്ന നടപടിയാണ് എന്ന് നിയമ വിദഗ്ധര്‍ പറയുന്നു.
.കുറ്റം സമ്മതിച്ച ഒരാളെ, അതും ഒരു പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ സംരക്ഷിക്കേണ്ടതിനു പകരം കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഈ ഉദ്യോഗസ്ഥര്‍ നടത്തിയത്. മുടിക്കു കുത്തിപ്പിടിച്ചും അസഭ്യം പറഞ്ഞും ജംസീലയെ പീഡിപ്പിക്കുകയായിരുന്നു മുണ്ടക്കയം എക്‌സൈസ് റേഞ്ചിലെ വനിതാ ഉദ്യോഗസ്ഥരായ സിന്ധു തങ്കപ്പന്‍, സമീന്ദ്ര, രജനി എന്നിവര്‍. ഇവര്‍ക്ക് പ്രോത്സാഹനമായി ലോ ആന്റ് ഓഡര്‍ നടപ്പാക്കേണ്ട സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെടക്ടര്‍ വി എ സലീമും സംഭവത്തിത്തില്‍ കേസ് ചാര്‍ജ്ജ് ചെയ്ത് നടപടിയെടുക്കേണ്ട റേഞ്ച് ഈഇന്‍സ്‌പെക്ടര്‍  സെബാസ്റ്റ്യനും ഈ മനുഷ്യാവകാശ ലംഘനത്തിന് മൗനമായി കൂട്ടു നിന്നു. വനിതാ സംരക്ഷണത്തിനു വേണ്ടി മുറവിളി കൂട്ടുകയും തരം കിട്ടിയില്‍ വനിതകള്‍ തന്നെ വനിതകളെ പ്രദര്‍ശന വസ്തുവാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പ്രവണത നല്ലതല്ല.

OTHER SECTIONS