ലാലുവിന് ബീഹാര്‍ സര്‍ക്കാര്‍ 10000 രൂപ പെന്‍ഷന്‍ നല്‍കും

By Shyma Mohan.11 Jan, 2017

imran-azhar

 
    പട്‌ന: ആര്‍.ജെ.ഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും പ്രതിമാസം 10000 രൂപ പെന്‍ഷന്‍. ജെ.പി സേനാനി സമ്മാന്‍ യോജന പ്രകാരമാണ് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രാലയം ലാലുവിന്റെ അപേക്ഷ തിരഞ്ഞെടുക്കുകയും അംഗീകാരം നല്‍കുകയും ചെയ്തിരിക്കുന്നത്. ലഭിച്ച അപേക്ഷകളില്‍ ഏറ്റവും യോഗ്യമായത് ലാലുവിന്റെതായിരുന്നുവെന്നും പെന്‍ഷന്‍ റിലീസ് ചെയ്യുന്നതിനായി നിര്‍ദ്ദിഷ്ട ട്രഷറിക്കും ബാങ്കിനും അറിയിപ്പ് നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാല് പതിറ്റാണ്ട് മുന്‍പ് അടിയന്തിരാവസ്ഥക്കെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടത്തിയതുമായി ബന്ധപ്പെട്ട് പട്‌നയിലെ ബംഗിപോറ ജയിലിലായിരുന്നു ലാലു. ഈയിടെയാണ് ജയിലില്‍ കിടന്നതിനുള്ള പെന്‍ഷന്‍ ആവശ്യപ്പെട്ട് ലാലു സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. അടിയന്തിരാവസ്ഥ കാലത്ത് ആറുമാസത്തിലധികം ജയിലില്‍ കിടന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കാമെന്നാണ് ജെ.പി സമ്മാന്‍ യോജനയിലെ ചട്ടം. ആറ് മാസത്തില്‍ താഴെ ജയിലില്‍ കിടന്നവര്‍ക്ക് പ്രതിമാസം 5000 രൂപയാണ് പെന്‍ഷന്‍ ലഭിക്കുക. ആറ് മാസത്തിലധികം ജയിലില്‍ കിടന്നതുകൊണ്ട് ലാലുവിന് 10000 രൂപ പെന്‍ഷനായി ലഭിക്കും. 1974ല്‍ പട്‌ന യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ അധ്യക്ഷനായിരുന്നു ലാലു പ്രസാദ് യാദവ്.

OTHER SECTIONS