വിദ്യാര്‍ത്ഥിനിയുടെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് ക്രൈംബ്രാഞ്ച്

By Subha Lekshmi B R.17 Jul, 2017

imran-azhar

കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനി ഷംന തസ്നീമിന്‍റെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു. സംഭവത്തില്‍ ഡോ.ജില്‍സ് ജോര്‍ജ്, ഡോ.കൃഷ്ണമോഹന്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ചികിത്സാപ്പിഴവ് ഉണ്ടായതായായി കണ്ടെത്തി.

 

2016 ജൂലൈ 18നാണ് കണ്ണൂര്‍ ശിവപുരം സ്വദേശി അബൂട്ടിയുടെ മകള്‍ ഷംന തസ്നീം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. കുത്തിവയ്പ്പിനെ തുടര്‍ന്ന് അവശനിലയിലായ ഷംന അധികം വൈകാതെ മരിക്കുകയായിരുന്നു.

OTHER SECTIONS