ലക്ഷ്മികാന്ത് ബാജ്പേയ് പുതിയ മധ്യപ്രദേശ് ഗവർണർ

By online desk .08 08 2020

imran-azhar

 


ഭോപ്പാല്‍ : ലക്ഷ്മികാന്ത് ബാജ്പേയ് പുതിയ മധ്യപ്രദേശ് ഗവർണർ.മധ്യപ്രദേശ് ഗവർണർ ആയി ലക്ഷ്മി കാന്ത് നിയമിച്ചു. മുൻ ഗവർണർ ലാല്‍ജി ഠണ്ഡന്‍ അന്തരിച്ചതിന് പിന്നാലെയാണ് പുതിയ നിയമനം.ജൂലൈ 21 നാണ് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ലാല്‍ജി ഠണ്ഡന്‍ അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിനായിരുന്നു മധ്യപ്രദേശിന്റെ അധിക ചുമതല നല്‍കിയിരുന്നത്.ഉത്തര്‍പ്രദേശ് ബിജെപി യൂണിറ്റിന്റെ മുന്‍ അദ്ധ്യക്ഷനായിരുന്നു ബാജ്‌പേയ്. മീററ്റ് നിയോജക മണ്ഡലത്തില്‍ നിന്നും നാല് തവണ അദ്ദേഹം വിജയിച്ചിട്ടുണ്ട്.

OTHER SECTIONS