ബെയ്‌റൂട്ട് സ്ഫോടനം മരണം 135 ആയി ; നാലായിരത്തിലധികം ആളുകൾക്ക് പരിക്ക്

By online desk .06 08 2020

imran-azhar

ബെയ്റൂട്ട്: ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 135 ആയി . നാലായിരത്തിലധികം ആളുകൾക്ക് പരിക്കേറ്റു . അതേസമയം കാണാതായ നൂറിലധികം ആളുകൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. 

 

ബെയ്‌റൂട്ട് തുറമുഖത്ത് പ്രാദേശിക സമയം ആറോടെയാണ് സ്‌പോടനം ഉണ്ടായയത്. 2005-ല്‍ മുന്‍ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നഗരത്തിലെ നിരവധി കെട്ടിടങ്ങളും ഓഫീസുകളും തകർന്നതായാണ് വിവരം.

 

ഒരു ഗോഡൗണില്‍ മുന്‍കരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണു ദുരന്തത്തിനു കാരണമെന്നു ലബനീസ് പ്രസിഡന്‍റ് മിഷേല്‍ ഔണ്‍ അറിയിച്ചു.റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ സ്‌പോടനമാണ് ഉണ്ടായത്. എന്നാൽ റോഡുകളിൽ ജനൽ ചില്ലും മറ്റു സ്ഫോടന അവശിഷ്ട്ടങ്ങളും നിറഞ്ഞത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു.

 

OTHER SECTIONS