ബെയ്‌റൂട്ട് സ്ഫോടനം മരണം 73 ആയി ; 3,000ലേറെ പേർക്ക് പരിക്ക്

By online desk .04 08 2020

imran-azhar

 


ബെയ്റൂട്ട്:   ലെബനനിലെ ബെയ്‌റൂട്ടിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 73 ആയി ഉയർന്നു . മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് സൂചന. സ്ഫോടനത്തിൽ 3,000ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. ലെബനീസ് ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.


ബെയ്‌റൂട്ട് തുറമുഖത്ത് പ്രാദേശിക സമയം ആറോടെയാണ് സ്‌പോടനം ഉണ്ടായയത് തുറമുഖത്തോടു ചേർന്നുള്ള വെയര്‍ഹൗസിലുണ്ടായ വലിയ തീപിടുത്തമാണ് സ്ഫോടനത്തിന്‍റെ കാരണമെന്ന് ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2005-ല്‍ മുന്‍ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നഗരത്തിലെ നിരവധി കെട്ടിടങ്ങളും ഓഫീസുകളും തകർന്നതായാണ് വിവരം.

 

OTHER SECTIONS