നിയമസഭ; ട്രാന്‍സ്‌ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി 16ന് കൊല്ലത്ത്

By Sarath Surendran.12 10 2018

imran-azhar

 

 

തിരുവനന്തപുരം : കേരള നിയമസഭയുടെ ട്രാന്‍സ്‌ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി (2016 -19) 16 ന് രാവിലെ 10.30ന് കൊല്ലം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്നും സമിതിക്ക് ലഭിച്ച പരാതികളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും പരാതിക്കാരില്‍ നിന്നും തെളിവെടുക്കും. സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും പരാതികള്‍ സ്വീകരിക്കും. കൊല്ലം ജില്ലയിലെ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം, ഒബ്‌സര്‍വേഷന്‍ ഹോം, മഹിളാമന്ദിരം എന്നിവ സന്ദര്‍ശിക്കും. സമിതി മുമ്പാകെ പരാതി സമര്‍പ്പിക്കാന്‍ താത്പര്യമുള്ളവര്‍ യോഗത്തിനെത്തി പരാതി രേഖാമൂലം നല്‍കണം.

 

 

 

OTHER SECTIONS