By parvathyanoop.28 06 2022
മിലാന് : ബാല്യത്തിലെ കൊടിയ ദാരിദ്ര്യത്തെ അതിജീവിച്ച് റെയ് ബാനും ഓക്ലിയുമടക്കമുള്ള ലോകോത്തര കണ്ണട ബ്രാന്‍ഡുകളുടെ ഉടമയായി മാറിയ ലിയനാര്‍ഡൊ ഡെല്‍ വെക്കിയൊ (87) വിട ചൊല്ലി. കാഴ്ചയ്ക്കപ്പുറം കണ്ണടകളെ ഫാഷന്‍ സ്റ്റേറ്റ്മെന്റുകളാക്കി മുഖത്തു ധരിപ്പിച്ച ബ്രാന്‍ഡിന്റെ ഉടമയാണ് വിടപറഞ്ഞത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ തിരിച്ചുവരവിനോടു കിടപിടിക്കുന്നതാണ് അനാഥാലയത്തില്‍ കുട്ടിക്കാലം ചെലവിട്ട ഡെല്‍ വെക്കിയൊയുടെ മുന്നേറ്റം. സിനിമയും ഫാഷനും എന്നു വേണ്ട ലോകം മുഴുവന്‍ റെയ് ബാന്‍ ഒരു ലഹരിപോലെ കണ്ണും കണ്ണും കൊള്ളയടിച്ച് മുന്നേറി.
അതിദരിദ്ര കുടുംബത്തില്‍ പിറന്ന് ഏഴാം വയസ്സില്‍ മിലാനിലെ ഒരു അനാഥാലയത്തിലെത്തിയ ഡെല്‍ വെച്ചിയോ പിന്നീട് വെനീസിലെ അഗോര്‍ഡോയില്‍ ഒരു കണ്ണട കടയുമായാണ് തുടങ്ങിയത്. പരിസരങ്ങളിലെ കണ്ണട നിര്‍മാതാക്കള്‍ക്ക് ഫ്രെയിമുകള്‍ വില്പന നടത്തലായിരുന്നു ജോലി. ഇത് പിന്നീട് വളര്‍ന്നുവലുതായി എസ്സിലോര്ലക്സോട്ടിക എന്ന പേരില്‍ ഈ രംഗത്ത് ചോദ്യം ചെയ്യപ്പെടാത്ത വ്യവസായ സാമ്രാജ്യമായി വളര്‍ന്നു. മാധ്യമങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.റേ-ബാന്‍, ഓക്ലി തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകള്‍ എസ്സിലോര്ലക്സോട്ടികക്കു കീഴില്‍ പുറത്തിറങ്ങി. ജൂണ്‍ ഒന്നിലെ കണക്കുകള്‍ പ്രകാരം 2570 കോടി ഡോളര്‍ (2,01,700 കോടി രൂപ) ആണ് ഡെല്‍ വെച്ചിയോയുടെ ആസ്തി. 1,80,000 പേര് ജീവനക്കാരായുള്ള എസ്സിലോര്ലക്സോട്ടികയില് 32 ശതമാനമായിരുന്നു അദ്ദേഹത്തിന്റെ പങ്കാളിത്തം.1961 ലാണ് ഡെല്‍ വെക്കിയൊ കണ്ണട നിര്‍മാണ പാര്‍ട്സുകളുടെ വിതരണത്തിനായി ലക്സോട്ടിക്ക സ്ഥാപിച്ചത്.
ഐ വെയര്‍ രംഗത്തെ വരുമാനത്തെ മീഡിയൊബാങ്കയും ജന റാലിയും പോലുള്ള ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ പര്യാപ്തമായ നിക്ഷേപമാക്കിയ വ്യവസായിയാണ് ഡെല്‍ വെക്കിയോ.2018 ല്‍ ഫ്രാന്‍സിലെ എസിലോറിനൊപ്പം ചേര്‍ന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐ വെയര്‍ ഗ്രൂപ്പായ എസിലോര്‍ ലക്സോട്ടിക്കയായി കമ്പനി മാറിയപ്പോഴും ചെയര്‍മാനായി തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കു പ്രകാരം ഫോബ്സിന്റെ ഇറ്റാലിയന്‍ സമ്പന്നരുടെ പട്ടികയില്‍ രണ്ടാമനായിരുന്നു. ന്യൂട്ടെല്ല നിര്‍മാതാവ് ജിയൊവാണി ഫെരെരൊ ആയിരുന്നു ഒന്നാമന്.