ലൈഫ് മിഷൻ പദ്ധതി ക്രമക്കേട് ; യുണിടാക് എംഡി സന്തോഷ് ഈപ്പനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

By online desk.28 09 2020

imran-azhar

 

 

തിരുവനന്തപുരം ; ലൈഫ് മിഷൻ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. സന്തോഷ് ഈപ്പനെ സിബിഐ വിളിച്ചുവരുത്തി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. കേന്ദ്ര അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35 ആം വകുപ്പ് പ്രകാരവും ഗൂഢാലോചന കുറ്റവും ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ഐസോമോങ്ക് എന്ന ട്രേഡിങ് കമ്പനിയുടെ തിരുവനന്തപുരത്തെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത് എന്ന് സന്തോഷ് ഈപ്പൻ കഴിഞ്ഞദിവസം മൊഴിനൽകിയിട്ടുണ്ട്. ലൈഫ് മിഷൻ സിഇഒ യു.വി ജോസിനെയും ഉടൻ ചോദ്യം ചെയ്തേക്കും.

 

 

OTHER SECTIONS