ചൈനയില്‍ തടവില്‍ കഴിഞ്ഞുവന്ന സമാധാന നൊബേല്‍ ജേതാവ് ലിയു സിയാവോബോ അന്തരിച്ചു

By Shyma Mohan.13 Jul, 2017

imran-azhar


    ബീജിംഗ്: പത്തുവര്‍ഷത്തോളമായി ചൈനീസ് ജയിലില്‍ കഴിഞ്ഞുവരികയായിരുന്ന സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ലിയു സിയാവോബോ അന്തരിച്ചു. കരളിന് ബാധിച്ച അര്‍ബുദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 61 വയസായിരുന്നു. ഷെന്യാംഗിലെ ചൈന മെഡിക്കല്‍ സര്‍വ്വകലാശാല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 2008ല്‍ അറസ്റ്റ് ചെയ്ത ലിയുവിനെ 2009 ഡിസംബറില്‍ 11 വര്‍ഷത്തെ തടവിന് വിധിച്ചു. 2010ല്‍ സമാധാനത്തിനുള്ള നൊബേല്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ലിയുവിനെ തേടിയെത്തിയെങ്കിലും പുരസ്‌കാരം ഏറ്റുവാങ്ങാന്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്ന് ഒഴിഞ്ഞ കസേരയില്‍ മെഡലുംം പ്രശസ്തി പത്രവും സമര്‍പ്പിക്കുകയായിരുന്നു.