തദ്ദേശ തിരഞ്ഞെടുപ്പ് ; ഒരു ബൂത്തിൽ ആയിരം വോട്ടർമാരായി നിജപ്പെടുത്താൻ നിർദേശം

By online desk .23 09 2020

imran-azhar

 

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ ഒരു ബൂത്തിൽ ശരാശരി ആയിരം വോട്ടർമാരായി നിജപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം .അതേസമയം കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും 1500 എന്ന കണക്കിലുമാണ്. കൂടാതെ കൂടുതൽ വോട്ടർമാരുള്ള ബൂത്തുകൾ വിഭജിക്കാനും കമ്മീഷൻ തീരുമാനിച്ചു. നിലവിൽ പഞ്ചായത്തുകളിൽ ഒരു ബൂത്തിൽ 1200 വോട്ടർമാർ വരെയാണ് ശരാശരി. മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലുമാവട്ടെ അത് 1800 മുതൽ 2000 വരെ വോട്ടർമാരുള്ള ബൂത്തുകളുമുണ്ട്.


കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ചു വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് ഇത്തരത്തിലൊരു തീരുമാനം.അധികം വോട്ടർമാരുള്ള വാർഡുകൾ വിഭജിക്കുകയും ചെയ്യും. 1000 പേരായി ചുരുക്കുമ്പോൾ വോട്ടർമാർക്ക് കൂടുതൽ സമയമെടുക്കില്ലെന്നും കമ്മീഷൻ വിലയിരുത്തി. കൂടാതെ വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂടി വർധിപ്പിച്ചിട്ടുണ്ട് . അതേസമയം അധികമായി എത്ര ബൂത്തുകൾ വരുമെന്ന് പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമായിരിക്കും നിശ്ചയിക്കുക. ഈ ആഴ്ച അവസാനം പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

OTHER SECTIONS