ലണ്ടനില്‍ നടന്നത് ഭീകരാക്രമണമെന്ന് സ്ഥിതീകരണം

By sruthy .19 Jun, 2017

imran-azhar


 
ലണ്ടന്‍: വടക്കന്‍ ലണ്ടനില്‍ ജനങ്ങള്‍ക്കിടയിലേക്ക് വാന്‍ ഓടിച്ച് കയറ്റിയത് ഭീകരാക്രമണമെന്ന് സ്ഥിരീകരണം. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ ഒരാള്‍ കൊല്‌ളപെ്പടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

പ്രദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെയാണ് സെവന്‍ സിസ്റ്റേഴ്‌സ് റോഡിലുള്ള ഫിന്‍സ്ബറി പാര്‍ക്കിലെ മുസ്‌ളീം പള്ളിയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞ് ഇറങ്ങിയവര്‍ക്കു നേരെയാണ് വാഹനം പാഞ്ഞു കയറിയത്. സംഭവവുമായി ബന്ധപെ്പട്ട് ഒരാള്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അടിയന്തര സുരക്ഷായോഗം വിളിച്ചിട്ടുണ്ട്.

 

OTHER SECTIONS