2021 ലും അതിനുശേഷവും യു കെ - ഇന്ത്യ ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നു - ബോറിസ് ജോൺസൺ

By online desk .27 11 2020

imran-azhar

 

 

ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു കെ പ്രധാനമന്ത്രി ബോറിസ് ജോൺസണും തമ്മിൽ ചർച്ച നടത്തി . യു കെയും - ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനുള്ള റോഡ് മാപ്പ് പ്രധനമായും ചർച്ചയിൽ ഉൾപ്പെടുത്തി. കോവിഡ് മഹാമാരിക്കെതിരെ ബിസിനസ്സ്, വ്യാപാരം, സഹകരണം എന്നിവ വ്യാപിപ്പിക്കാനും ഇരുപക്ഷവും സമ്മതിച്ചു.

അടുത്ത ദശകത്തിൽ ഇന്ത്യ-യുകെ ബന്ധങ്ങൾക്കായുള്ള ഒരു റോഡ് മാപ്പ് സംബന്ധിച്ച് എന്റെ സുഹൃത്ത് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ചർച്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ എന്നീ മേഖലകളിലെ ഞങ്ങളുടെ സഹകരണത്തിൽ ഒരു കുതിച്ചുചാട്ടത്തിനായി പ്രവർത്തിക്കാൻ ഞങ്ങൾ സമ്മതിച്ചു പ്രധാനമന്ത്രി മോദി യോഗത്തിന് ശേഷം പറഞ്ഞു.

"നന്ദി, പ്രധാനമന്ത്രി നരേന്ദ്ര മോദി, നിങ്ങളോട് സംസാരിക്കാൻ കഴിഞ്ഞത് വളരെ വലിയ കാര്യമാണ് 2021 ലും അതിനുശേഷവും യുകെ-ഇന്ത്യ ബന്ധം കൂടുതൽ ശക്തമാക്കാനും ശക്തിപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു," ജോൺസൺ പറഞ്ഞു.

OTHER SECTIONS