കേരളത്തിൽ 5 ഹൈപ്പർമാർക്കറ്റുകൾ കൂടി തുറക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

By online desk .04 08 2020

imran-azhar

 

 

ദുബായ്; തിരുവനന്തപുരത്തെ മാളിന് പുറമെ കേരളത്തിൽ 5 പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ് ഉടമ എം.എം യൂസഫലി. കോവിഡ് മൂലം മന്ദഗതിയിലായ ഇ - കോമേഴ്‌സ് ശക്തിപ്പെടുത്തുമെന്നും അതിന്റെ ഭാഗമായാണ് 5 ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ മാൾ വരുന്ന മാർച്ചിൽ തുറക്കും. നേരത്തെ തുറക്കാനിരുന്നതാണെങ്കിലും കോവിഡ് വന്നതോടെ മാളിന്റെ പണി പിന്നെയും നീണ്ടു.

 


ചൈനയുമായുള്ള പ്രശ്നങ്ങൾ നിരീക്ഷിക്കുകയാണ്. ഇന്ത്യയിൽ പുതിയ നിർമ്മാണ യൂണിറ്റുകൾ തുടങ്ങേണ്ടിവന്നാൽ അതിനും സജ്ജമാകുമെന്നും തിരുവനന്തപുരത്തു ഇലക്ട്രോണിക്സ് ഉപകരണ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു. യുഎഇ , ഇന്തോനേഷ്യ, ഈജിപ്ത് , എന്നെ രാജ്യങ്ങളിൽ പുതിയ ഹൈപ്പെർമാർക്കെറ്റുകൾ തുറന്നു. ഒരുവർഷത്തിനുള്ളിൽ യുഎഇയിൽ മാത്രമായി 12 ഹൈപ്പെർമാർകെട്ടുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

OTHER SECTIONS