പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ തട്ടിപ്പ്: സി.ബി.ഐ കേസെടുത്തു

By Shyma Mohan.12 Aug, 2017

imran-azhar


    ന്യൂഡല്‍ഹി: ഹരിയാനയിലെ ഫരീദാബാദില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ സംഭാവനയും വന്‍ തോതില്‍ പണപ്പിരിവും നടത്തിയതിനെ തുടര്‍ന്ന് സി.ബി.ഐ കേസെടുത്തു. നരേന്ദ്ര മോദി വിചാര്‍ മഞ്ച് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സൊസൈറ്റിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാതൊരു ബന്ധമില്ലെന്നും സി.ബി.ഐ കണ്ടെത്തി. പ്രധാനമന്ത്രിയുടെ പേര് നിയമവിരുദ്ധമായി ദുരുപയോഗപ്പെടുത്തി തട്ടിപ്പ് നടത്തിവരുന്ന സംഘടനയുടെ അധ്യക്ഷന്‍ ജെ.പി സിംഗിനും അജ്ഞാതരായ മറ്റുള്ളവര്‍ക്കും എതിരെയാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. സിംഗിന്റെ വെബ്‌സൈറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രവുമുണ്ട്. സംഘടനയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ സിംഗിന്റെ ചിത്രം കൂടി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് സി.ബി.ഐ കണ്ടെത്തി.