By online desk .27 11 2020
ഡോളർ കടത്ത് കേസിലും എം ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേർക്കും. ശിവശങ്കറിനെ പ്രതി ചേർക്കുന്നത് സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കിയാണ്. ശിവശങ്കറിനോടൊപ്പം യാത്ര ചെയ്ത നാലുതവണ ഡോളർ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ഇക്കാര്യം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. പണം വിദേശത്ത് നിക്ഷേപിക്കാൻ ആണെന്നാണ് ശിവശങ്കറിനോട് പറഞ്ഞതെന്നും സ്വപ്നയുടെ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ അഞ്ചാംപ്രതി ആക്കാനാണ് സാധ്യത.
നിലവിൽ സ്വർണക്കടത്ത് കള്ളപ്പണം വെളുപ്പിക്കൽ എന്നി കേസുകളിൽ പ്രതിയാണ് ശിവശങ്കർ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നീ അന്വേഷണ ഏജൻസികളാണ് നിലവിൽ ശിവശങ്കറിനെതിരായ കേസുകൾ അന്വേഷിക്കുന്നത്.