എം.ടി വാസുദേവന്‍ നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

By sruthy sajeev .30 Dec, 2016

imran-azharകോഴിക്കോട്. സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. അദ്ദേഹത്തിന്റെ പേരിലുള്ള എന്ന വെബ്‌സൈറ്റാണ് കശ്മീരി ചീറ്റ എന്ന സംഘം ഹാക്ക് ചെയ്തത്. ഇവര്‍ തന്നെയാണ് ഏതാനും ദിവസം മുന്‍പ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്തത്. തങ്ങള്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നു എന്നുപറഞ്ഞുള്ള വാചകങ്ങളാണ് ഇപേ്പാള്‍ വെബ്‌സൈറ്റ് തുറന്നാല്‍ കാണുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപെ്പട്ടപേ്പാളും ഇതേ സന്ദേശമായിരുന്നു പ്രത്യക്ഷപെ്പട്ടിരുന്നത്. പാക്കിസ്ഥാനില്‍നിന്നുള്ള സംഘമാണ് തങ്ങള്‍ എന്നാണ് ഇവര്‍ അവകാശപെ്പടുന്നത്. കഴിഞ്ഞ ദിവസമാണ് നോട്ട് നിരോധനത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര
മോദിക്കെതിരെ എം.ടി രംഗത്തെത്തിയത്.

 

loading...