പുതിയ 100 രൂപ നാണയത്തില്‍ എംജിആറിന്റെ ചിത്രം

By Anju.13 Sep, 2017

imran-azhar

 

എംജിആറിന്റെ നൂറാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നൂറിന്റെയും അഞ്ചിന്റെയും നാണയങ്ങള്‍ പുറത്തിറക്കുന്നു. 100 രൂപ നാണയത്തിന്റെ ഒരുഭാഗത്ത് അശോക സ്തംഭവും സത്യമേവ ജയതേയെന്ന് അതിന്റെ അടിയിലും ദേവനാഗിരി ലിപിയില്‍ എഴുതിയിരിക്കുന്നു. രൂപയുടെ അടയാളവും 100 എന്ന് അക്കത്തിലും എഴുതിയിട്ടുണ്ട്. മറുഭാഗത്ത് നടുവിലായി എംജിആറിന്റെ ചിത്രവുമാണുള്ളത്. ചിത്രത്തോടൊപ്പം നാണയങ്ങളില്‍ 'ഡോ. എം.ജി രാമചന്ദ്രന്റെ നൂറാം ജന്മവാര്‍ഷികം' എന്ന് ഇംഗ്ലീഷിലും ദേവനാഗരിയിലും രേഖപ്പെടുത്തും. ചിത്രത്തിന് താഴെ '1917-2017' എന്നുമുണ്ടാകും.


100 രൂപ നാണയത്തിന് 35 ഗ്രാം ആണ് ഭാരമുള്ളത്. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, അഞ്ച് ശതമാനം വീതം നിക്കലും സിങ്കുമാണ് നാണയം നിര്‍മിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. 44 മില്ലീമീറ്റര്‍ വ്യാസവുമാണുള്ളത്. അഞ്ച് രൂപ നാണയത്തിന് ആറ് ഗ്രാമാണ് തൂക്കമുള്ളത്. ചെമ്പ് 75 ശതമാനവും സിങ്ക് 20 ശതമാനവും നിക്കല്‍ അഞ്ച് ശതമാനവും ചേര്‍ത്താണ് നാണയം നിര്‍മ്മിക്കുന്നത്.

 

loading...