മാഡത്തിന് ക്ളീന്‍ചിറ്റ്; കാവ്യയ്ക്ക് തന്നെ നന്നായി അറിയാമെന്നും സുനി

By Subha Lekshmi B R.22 Aug, 2017

imran-azhar

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരു മാഡം ഉണ്ടെന്ന വെളിപ്പെടുത്തലില്‍ നിന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ മലക്കം മറിഞ്ഞു. കേസില്‍ മാഡത്തിന് പങ്കില്ലെന്നാണ് സുനി ഇപ്പോള്‍ പറയുന്നത്. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

 

എന്നാല്‍ ് ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവന്‍ തന്നെ അറിയില്ലെന്ന് പറയുന്നത് വെറുതെയാണെന്നും സുനി വെളിപ്പെടുത്തി. അത്തരത്തില്‍ കാവ്യ മൊഴി നല്‍കിയത് കളവാണെന്നാണ് സുനി പറയുന്നത്. കാവ്യാ മാധവന് തന്നെ വ്യക്തമായി അറിയാം. കാവ്യയില്‍ നിന്ന് താന്‍ പലപ്പോഴും പണം തട്ടിയെടുത്തിട്ടുണ്ടെന്നും സുനി പറഞ്ഞു.

 

നേരത്തെ കേസില്‍ ദിലീപിനെ കൂടതെ വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നും ഒരു സ്ത്രീയ്ക്കും പങ്കുണ്ടെന്നും സുനി വെളിപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 16ന് മുന്‍പ് കേസിലെ വിഐപി ആ മാഡത്തിന്‍റെ പേര് പുറത്ത് പറഞ്ഞില്ളെങ്കില്‍ താന്‍ പറയുമെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ 16~ാം തീയതി സുനിയെ അങ്കമാലി കോടതിയില്‍ നേരിട്ട് ഹാജരാക്കാതെ പൊലീസ് പ്രതിയുടെ റിമാന്‍ഡ് നീട്ടുകയായിരുന്നു. ഇതിന് ശേഷം കോടതി അനുമതിയോടെ സുനി വിയ്യൂര്‍ ജയിലേയ്ക്ക് മാറുകയും ചെയ്തു. ജയില്‍ ജീവനക്കാരും കളമശേരി ജയിലിലെ തടവുകാരും തന്നെ മര്‍ദ്ദിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് സുനി ജയില്‍ മാറ്റത്തിന് അനുമതി തേടിയത്.

OTHER SECTIONS