സ്‌കൂളുകളില്‍ ഇനി ഹാജര്‍ പറയേണ്ട: ജയ് ഹിന്ദ് മതി

By Shyma Mohan.13 Sep, 2017

imran-azhar


    ഭോപ്പാല്‍: മധ്യപ്രദേശിലെ സത്‌നയില്‍ സ്‌കൂളുകളില്‍ ഇനി ഹാജര്‍ പറയുന്നതിന് പകരം ജയ് ഹിന്ദ് പറയണമെന്ന പുതിയ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍. ഒക്ടോബര്‍ ഒന്നുമുതല്‍ സ്‌കൂളുകളില്‍ പുതിയ രീതി നിലവില്‍ വരും. ആദ്യഘട്ടത്തില്‍ സത്‌നയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് മാത്രമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ പുതിയ രീതി വിജയമാണെന്ന് കണ്ടാല്‍ രാജ്യസ്‌നേഹം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി മുഖ്യമന്ത്രി മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്റെ സമ്മതം തേടും.

OTHER SECTIONS