ജയലളിതയുടെ സ്വത്തിന്റെ അവകാശം മരുമക്കള്‍ക്ക്; സര്‍ക്കാര്‍ ശ്രമത്തിന് കനത്ത തിരിച്ചടി

By online desk .28 05 2020

imran-azhar

 

 

ചെന്നൈ: അന്തരിച്ച് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വേദനിലയം വസതി അടക്കമുള്ള ആയിരം കോടിയുടെ സ്വത്തിന്റെ അവകാശം മരുമക്കള്‍ക്ക് നല്‍കികൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഇതോടെ ജയലളിതയുടെ പോയസ് ഗാര്‍ഡന്‍ വസതി സ്മാരകമാക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ഇൗ വിധി കനത്ത തിരിച്ചടിയായി. ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപക്കും ദീപയുമാണ് സ്വത്ത് നോക്കിനടത്താന്‍ അനുമതി ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍ക്കിയത്.


'സ്വകാര്യ കെട്ടിടങ്ങള്‍ വന്‍വില കൊടുത്ത് ഏറ്റെടുത്ത് സ്മാരകം നിര്‍മ്മിക്കുന്നതിനായി സംസ്ഥാനത്തിന്റെ പണം കളയാനാകില്ല. ഒരു നേതാവിന് കൊടുക്കാവുന്ന ഏറ്റവും നല്ല സ്മരണ ജനങ്ങളുടെ ക്ഷേമത്തിനും സമൂഹത്തിന്റെ വികസനത്തിനായി അവര്‍ വിശ്വസിച്ച ആശയത്തിലൂന്നി പ്രവര്‍ത്തിക്കുക എന്നത്തിലൂടെയാണ്. വീട് സ്മാരകമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ ഇത്തരം ആവശ്യങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും,' മദ്രാസ് ഹെക്കോടതി നിരീക്ഷിച്ചു.ജസ്റ്റിസ് എന്‍ കൃപാകരന്‍, ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദോസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

OTHER SECTIONS