മഹാരാഷ്ട്രയിൽ സിലണ്ടർ പൊട്ടിത്തെറിച്ചു അപകടം 12 പേർക്ക് പരിക്ക് നാലുപേരുടെ നില ഗുരുതരം

By online desk .08 08 2020

imran-azhar

 


മുംബൈ: മഹാരാഷ്ട്രയിൽ സിലണ്ടർ പൊട്ടിത്തെറിച്ചു അപകടം. താനെയിലെ ഉൽഹാസ് നഗറിലാണ് സംഭവം . പൊട്ടിത്തെറിയിൽ 12 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അതിൽ നാലുപേരുടെ നില ഗുരുതരമാണ്. ഉല്‍ഹാസ് നഗറിലെ വടപാവ് വില്‍ക്കുന്ന കടയിലാണ് സിലിണ്ടര്‍ പൊട്ടി തെറിച്ചത്.ഇന്നുച്ചയോടെ ആണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ കടയിലെ തൊഴിലാളികള്‍, കസ്റ്റമേര്‍സ്, വഴിയാത്രക്കാര്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റതെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.

OTHER SECTIONS