മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി അശോക് ചവാന് കൊവിഡ് സ്ഥിരീകരിച്ചു

By Akhila Vipin .25 05 2020

imran-azhar

 

മഹാരാഷ്ട്ര: മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ അശോക് ചവാന് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി. ഇന്നാണ് പരിശോധനാഫലം പുറത്ത് വന്നത്. നേരത്തെ ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര അവാദിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 

അതേസമയം, മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകൾ അരലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 60 പേർ മരിച്ചു. 50,231 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പുതുതായി 3041 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണ സംഖ്യ 1635 ആയി. മുംബൈയിൽ 1725 പേർക്ക് പുതുതായി രോഗം സ്ഥീരികരിച്ചു. 38 മരണം മുംബൈയിൽ റിപ്പോർട്ട് ചെയ്തു. 30,542 പോസിറ്റീവ് കേസുകളും 988 മരണവും മുംബൈയിൽ നിന്നുണ്ടായി.

 

 

OTHER SECTIONS