2 ബാഗ് നിറയെ വെടിയുണ്ടകള്‍; ഡല്‍ഹിയില്‍ 6 പേര്‍ പിടിയില്‍

By Shyma Mohan.12 08 2022

imran-azhar

 


ന്യൂഡല്‍ഹി: 2000 വെടിയുണ്ടകള്‍ യുപി തലസ്ഥാനമായ ലക്‌നൗവിലേക്ക് കടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ആറു പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബാഗ് നിറയെ വെടിയുണ്ടകളാണ് പിടിച്ചെടുത്തതെന്ന് ഈസ്റ്റേണ്‍ റേഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വിക്രംജിത് സിംഗ് പറഞ്ഞു.

 

മീററ്റിലെ ജയിലില്‍ കഴിയുന്ന അനില്‍ എന്ന ഗുണ്ടാനേതാവിന്റെ അറിവോടെയാണ് ഡെറാഡൂണിലുള്ള തോക്കുനിര്‍മ്മാണ ശാലയില്‍ നിന്ന് വെടിയുണ്ട കൊണ്ടുവന്നത്. തോക്കുനിര്‍മ്മാണശാലയുടെ ഉടമ അടക്കം അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

 

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ തലസ്ഥാനത്ത് സുരക്ഷ അതീവ ശക്തമാക്കി. പട്രോളിംഗ്, വാഹന പരിശോധന അടക്കം പോലീസ് ഊര്‍ജ്ജിതമാക്കി. മെട്രോ സ്‌റ്റേഷനുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ഹോട്ടലുകള്‍, പാര്‍ക്കിംഗ് ഏരിയകള്‍, റസ്റ്റോറന്റുകളിലും പരിശോധന നടക്കുന്നുണ്ട്. വാടകക്കാരുടെയും ജോലിക്കാരുടെയും വെരിഫിക്കേഷനും പോലീസ് ഊര്‍ജ്ജിതമായി നടത്തിവരികയാണ്.

 

OTHER SECTIONS