ഇന്ത്യന്‍ പൈലറ്റുമാരില്‍ ഭൂരിഭാഗവും കോക്പിറ്റുകളില്‍ മയങ്ങുന്നു; സര്‍വ്വേ

By Shyma Mohan.23 09 2022

imran-azhar

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം പൈലറ്റുമാരും കടുത്ത ക്ഷീണം മൂലം കോക്പിറ്റുകളില്‍ പകലുറക്കം നടത്തുന്നതായി സര്‍വ്വേ.

 

സര്‍വ്വേയില്‍ പങ്കെടുത്ത 542 പൈലറ്റുമാരില്‍ 66 ശതമാനം പേരും കോക്പിറ്റിലെ ഷിഫ്റ്റ് സമയങ്ങളില്‍ തങ്ങള്‍ ഉറങ്ങിപ്പോയതായി പറയുന്നു. നോണ്‍-പ്രോഫിറ്റ് സ്ഥാപനമായ സേഫ്റ്റി മാറ്റേഴ്‌സ് ഫൗണ്ടേഷനാണ് സര്‍വ്വേ നടത്തിയത്.

 

പൈലറ്റുമാരില്‍ 54 ശതമാനം പേരും പകല്‍സമയം അമിതമായ ഉറക്കം നേരിടുന്നുണ്ടെന്നും 41 ശതമാനം പേര്‍ക്ക് മിതമായ പകലുറക്കം അനുഭവപ്പെടുന്നുണ്ടെന്നും സര്‍വ്വേ വിശദീകരിക്കുന്നു.

 

കമ്പനികള്‍ മിതമായ തൊഴിലാളികളെ വെച്ച് ജോലി ചെയ്യിക്കാന്‍ ശ്രമിക്കുന്നതിനാല്‍ മിക്ക പൈലറ്റുമാരുടെയും തൊഴില്‍ സമയം ഇരട്ടിച്ചിരിക്കുകയാണ്. വിമാനാപകടങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ് പൈലറ്റുമാരുടെ ക്ഷീണമെന്നും പൈലറ്റുമാര്‍ അവരുടെ ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദത്തെ നല്ല രീതിയില്‍ നേരിടുന്നില്ലെന്നും പഠനം സ്ഥിരീകരിക്കുന്നു.

 

സര്‍വ്വേ അനുസരിച്ച് നേരത്തെ പൈലറ്റുമാര്‍ക്ക് ആഴ്ചയില്‍ 30 മണിക്കൂര്‍ പറക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ ബാക്ക്-ടു-ബാക്ക് സര്‍വ്വീസ് നടത്തേണ്ട ഗതികേടിലാണ്. അത് അവരുടെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായതായും കൂടുതല്‍ ക്ഷീണം ഉണ്ടാക്കുന്നുവെന്നും സര്‍വ്വേയില്‍ പറയുന്നു.

 

OTHER SECTIONS