വിദേശ ഇന്ത്യക്കാരുടെ വിവാഹ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ നീക്കം

By Shyma Mohan.13 Sep, 2017

imran-azhar


    ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് മന്ത്രതല സമിതി വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വിവാഹശേഷം സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളുടെയും ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള നാട്ടിലെത്തി വിവാഹിതരാകുന്നവര്‍ക്കാണ് ഇത് ബാധകമാകുക. ഇക്കഴിഞ്ഞ 30നാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമിതി വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയത്. കുറ്റകൃത്യം നടത്തി വിദേശങ്ങളിലേക്ക് കടക്കുന്ന കുറ്റവാളികളെ തിരികെ ഇന്ത്യയിലെത്തിക്കുന്നതു സംബന്ധിച്ച കരാര്‍ പരിഷ്‌ക്കരിക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

OTHER SECTIONS