മലയാളി ഹോട്ടല്‍ ഉടമ മര്‍ദനമേറ്റ് മരിച്ചു

By sruthy sajeev .14 Sep, 2017

imran-azhar


പൂന: മഹാരാഷ്ര്ടയിലെ പൂനയില്‍ മലയാളി ഹോട്ടല്‍ ഉടമ മര്‍ദനമേറ്റു മരിച്ചു. കണ്ണൂര്‍ പെരളശേ്ശരി സ്വദേശി അബ്ദുല്‍ അസീസ് (56) ആണ് മരിച്ചത്. അസീസ് പൂനയിലെ ശിവാപുരില്‍ കഴിഞ്ഞ 46 വര്‍ഷമായി പാട്ടത്തിനു സ്ഥലമെടുത്തു ഹോട്ടല്‍ നടത്തിവരുകയായിരുന്നു.

 

ബുധനാഴ്ച ഹോട്ടല്‍ നില്‍ക്കുന്ന സ്ഥലം വിട്ടുനല്‍കണമെന്ന് ആവശ്യപെ്പട്ട് സ്ഥലമുടമയും അസീസും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പെ്പട്ടിരുന്നു. ഇതേതുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് അസീസിന്റെ മരണത്തിന് കാരണമായതെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ അസീസിനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. അസീസിന്റെ മൃതദേഹം പൂന സസൂണ്‍ ആശുപത്ര
ിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം പെരളശേരിയിലേക്ക് കൊണ്ടു പോയി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.