9000 കോടിക്ക് പുല്ലുവില: കാമുകി പിങ്കി ലാല്‍വാനിയെ വിവാഹം കഴിക്കാന്‍ മല്യ

By Shyma Mohan.28 Mar, 2018

imran-azhar


    ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകള്‍ക്ക് 9000 കോടിയുടെ കടബാധ്യത വരുത്തിവെച്ച് രാജ്യം വിട്ട വിവാദ മദ്യ വ്യവസായി വിജയ് മല്യ മൂന്നാം വിവാഹത്തിന്. കാമുകിയും കിംഗ്ഫിഷര്‍ മുന്‍ എയര്‍ ഹോസ്റ്റസുമായിരുന്ന പിങ്കി ലാല്‍വാനിയെയാണ് മല്യ വിവാഹം കഴിക്കുന്നത്. 2011ല്‍ ലാല്‍വാനിയെ എയര്‍ഹോസ്റ്റസായി നിയമിച്ചപ്പോഴാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടിയത്. പ്രായവ്യത്യാസവും മല്യക്കെതിരെയുള്ള കുറ്റാരോപണങ്ങളും തള്ളിക്കളഞ്ഞാണ് ലാല്‍വാനി മല്യയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. മല്യയെ ഇന്ത്യയിലേക്ക് വിട്ടുകിട്ടണമെന്നുള്ള വിചാരണ നടക്കുന്ന ലണ്ടന്‍ കോടതിയില്‍ മല്യക്കൊപ്പം ലാല്‍വാനി അനുഗമിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മല്യ കുടുംബത്തിന്റെ വിവിധ ചടങ്ങുകളില്‍ നിറസാന്നിധ്യമായി പിങ്കി ലാല്‍വാനി പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവരുടെയും റിലേഷന്‍ഷിപ്പിന്റെ മൂന്നാം വാര്‍ികം കഴിഞ്ഞയാഴ്ച ഗംഭീരമായി ആഘോഷിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 1986 മുതല്‍ 87 വരെ എയര്‍ഹോസ്റ്റസായിരുന്ന സമീറ ത്യാബ്ജിയായിരുന്നു മല്യയുടെ ആദ്യ ഭാര്യ. 1993ല്‍ മല്യ വിവാഹം കഴിച്ച രേഖ മല്യയാണ് രണ്ടാം ഭാര്യ. ഇപ്പോഴും മല്യ നിയമപരമായി രേഖയുടെ ഭര്‍ത്താവാണ്.