By online desk .23 01 2021
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികം ദേശീയ അവധിയായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
നിലപാടിനെതിരെ പ്രതിഷേധിക്കുന്നതായും മമത പറഞ്ഞു. നിങ്ങള്‍ പുതുതായി പാര്‍ലമെന്റ് നിര്‍മ്മിക്കുകയും പുതിയ വിമാനങ്ങള്‍ വാങ്ങുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് നോതാജിക്ക് സ്മാരകം നിര്‍മിക്കാത്തത്- മമത ചോദിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ 124-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയുടെ സമാപന ചടങ്ങിന് സംസാരിക്കുകയായിരുന്നു മമത.
നിങ്ങള്‍ക്ക് തുറമുഖങ്ങള്‍ക്ക് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്‍കാം ഞങ്ങല്ക്ക് യാതൊരെതിര്‍പ്പും ഇല്ല. എന്നാല്‍ കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ പേര് നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം എന്ന് പുനര്‍നാമകരണം ചെയ്യിക്കാന്‍ എനിക്ക് സാധിച്ചു', മമത പറഞ്ഞു. നടക്കാനിരിക്കുന്ന പശ്ചിമ ബെംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് തൃണമൂലിനും ബി.ജെ.പിക്കും അഭിമാനപോരാട്ടമാണ്.