മയക്കുമരുന്ന് ലഹരിയില്‍ റെയില്‍വേ ട്രാക്കിലിരുന്നു; ഇരുകാലുകളും അറ്റിട്ടും സംഭവിച്ചതറിയാതെ യുവാവ്

By Shyma Mohan.08 Jul, 2018

imran-azhar


    ചണ്ഡീഗഡ്: പഞ്ചാബില്‍ മയക്കുമരുന്ന് ലഹരിയില്‍ യുവാവ് റെയില്‍വേ ട്രാക്കില്‍ കാല്‍ കയറ്റി ഇരുന്ന യുവാവിന് ഇരുകാലുകളും നഷ്ടപ്പെട്ടു. എന്നാല്‍ യുവാവാകട്ടെ മയക്കുമരുന്നിന്റെ ലഹരിയില്‍ തനിക്ക് എന്താണ് സംഭവിച്ചതെന്നുപോലും അറിഞ്ഞില്ല. മുട്ടിന് താഴെ നിന്നുമാണ് കാലറ്റ് പോയത്. ഇയാളെ ജനക്കൂട്ടം ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ ഉത്തരം നല്‍കാന്‍ യുവാവിന് കഴിഞ്ഞില്ല. വീടോ നാടോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പറോ എന്തെങ്കിലും വിവരം നല്‍കാന്‍ നാട്ടുകാര്‍ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും ഉത്തരം നല്‍കാന്‍ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഇയാള്‍. യുവാവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം ഇയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

 

OTHER SECTIONS