മാൻ ബുക്കർ സ്വന്തമാക്കി ഡോഗ്ലസ് സ്റ്റുവര്‍ട്ടിൻ്റെ ഷഗി ബെയ്നിന്

By online desk .19 11 2020

imran-azhar

 

ഈ വര്‍ഷത്തെ മാൻ ബുക്കർ പുരസ്കാരം ഡോഗ്ലസ് സ്റ്റുവാര്‍ട്ട് രചിച്ച ഷഗി ബെയ്ൻ എന്ന നോവൽ സ്വന്തമാക്കി. ലണ്ടനിലെ റൗണ്ട്ഹൗസിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത് . ബിബിസി റേഡിയോ തത്സമയം സംപ്രേഷണം ചെയ്ത പരിപാടിയിൽ മുൻ ബുക്കര്‍ പുരസ്കാര ജേതാക്കള്‍, യുഎസ് മുൻ പ്രസിഡൻ്റ് ബരാക് ഒബാമ എന്നിവർ പങ്കെടുത്തു. ബ്രിട്ടീഷ് സാഹിത്യകാരിയായ മാര്‍ഗരറ്റ് ബസ്ബിയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

 

വിര്‍ച്വൽ രീതിയിൽ നടന്ന ചടങ്ങിൽ പുരസ്കാര ജേതാവും അമേരിക്കൻ സ്കോട്ടിങ് സാഹിത്യകാരനുമായ ഗോഗ്ലസ് സ്റ്റുവര്‍ട്ട് പ്രത്യക്ഷപ്പട്ടത് വേദിയിൽ തയ്യാറാക്കിയ സ്ക്രീനിലായിരുന്നു . ഇദ്ദേഹത്തിൻ്റെ ആദ്യ നോവലായിരുന്നു ഷഗി ബെയ്ൻ.
50,000 പൗണ്ടും ട്രോഫിയും അടങ്ങുന്ന പുരസ്കാരത്തിനു പുറമേ പുരസ്കാരത്തിന് അര്‍ഹമായ നോവലിൻ്റെ ഒരു ഡിസൈനര്‍ പതിപ്പും, ബുക്കര്‍ സമ്മാനത്തിനുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ചതിനുളള ഉപഹാരമായി 2500 പൗണ്ടും ഡോഗ്ലസ് സ്റ്റുവര്‍ട്ടിന് സമ്മാനിച്ചു.

 

മാര്‍ഗരറ്റ് ബസ്ബി, സാഹിത്യകാരനായ ലീ ചൈൽഡ്, സാഹിത്യകാരനും വിമര്‍ശകനുമായ സമീര്‍ റഹിം, എഴുത്തുകാരനും ടിവി അവതാരകനുമായ ലെം സിസ്സേ, പരിഭാഷകരായായ എമിലി വിൽസൺ എന്നിവരടങ്ങുന്നതാണ് ജൂറി.തന്‍റെ കുട്ടിക്കാലമാണ് വിവരിക്കുന്ന നോവലാണ് ആദ്യ നോവലായ ഷഗി ബെയ്നിൽ ഡോഗ്ലസ് സ്റ്റുവര്‍ട്ട്.

OTHER SECTIONS