തെലുങ്കാന ബസ് അപകടം: ഓടിച്ചിരുന്നത് സര്‍ക്കാരില്‍ നിന്ന് മികച്ച ഡ്രൈവര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ആള്‍

By Shyma Mohan.12 Sep, 2018

imran-azhar


    ബംഗളുരു: തെലുങ്കാനയിലെ ജഗത്യാലില്‍ സര്‍ക്കാര്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 60 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ ബസ് ഓടിച്ചിരുന്നത് സര്‍ക്കാരില്‍ നിന്ന് മികച്ച ഡ്രൈവര്‍ക്കുള്ള പുരസ്‌കാരം കഴിഞ്ഞ മാസം ലഭിച്ചയാള്‍. ഹൈദരാബാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ശനിവാരാപേട്ടിലാണ് അപകടം നടന്നത്. അമിതമായി ആളുകളെ കുത്തിനിറച്ചുവന്ന ബസ് എതിരെ വന്ന വാഹനവുമായി ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടായിരിക്കും അപകടം സംഭവിച്ചതെന്ന് തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ധനം ലാഭിക്കാന്‍ ഡ്രൈവര്‍ എളുപ്പവഴി തിരഞ്ഞെടുക്കുകയായിരുന്നെന്ന മാധ്യമ വാര്‍ത്തകളെ ടിഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ തള്ളിക്കളഞ്ഞു. 90 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 60 പേര്‍ മരിച്ചു. 27 പേര്‍ കരീംനഗര്‍, ജഗത്യാല്‍ ജില്ലകളിലെ ആശുപത്രികളിലായി ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. പരിക്കേറ്റവരില്‍ 3 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.  

OTHER SECTIONS