അശ്ലീല ചിത്രങ്ങള്‍ക്കായി ഇമെയില്‍ അക്കൗണ്ടുകള്‍ഹാക്ക് ചെയ്തയാള്‍ പിടിയില്‍

By online desk .10 07 2020

imran-azhar

 

 

കാലിഫോര്‍ണിയ: ലൈംഗികത പ്രകടമാക്കുന്ന ദൃശ്യങ്ങളും വീഡിയോകള്‍ക്കുമായി 6,000ത്തിലധികം ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതിന് യാഹൂവിലെ മുന്‍ എഞ്ചിനീയര്‍ പിടിയില്‍. കാലിഫോര്‍ണിയ ട്രേസിയിലെ റെയ്സ് ഡാനിയേല്‍ റൂയിസാണ് പിടിയിലായത്.

 

സൈബര്‍ക്രൈമിലെ വ്യത്യസ്തമായ കേസില്‍ ഇയാളെ കോടതി അഞ്ചുവര്‍ഷത്തേക്ക് പ്രൊബേഷനില്‍ തുടരാനും വന്‍തുക പിഴയടക്കാനും ശിക്ഷിച്ചു. ഇയാളെ വീട്ടുതടങ്കലിലാക്കാനാണ് കോടതി ഉത്തരവ്. ഇതിന് പുറമേ 5000 ഡോളര്‍ (375200 രൂപ) പിഴയും യാഹൂവിന് 118456 ഡോളര്‍ (8888938 രൂപ) നഷ്ടപരിഹാരവും നല്‍കണം.

 

 

 

 

OTHER SECTIONS