രാഷ്ട്രപതി കോവിന്ദിന്റെയും പ്രധാനമന്ത്രി മോദിയുടെയും അശ്ലീല കാര്‍ട്ടൂണുകള്‍: യുവാവ് അറസ്റ്റില്‍

By Shyma Mohan.26 Apr, 2018

imran-azhar


    ഗുവാഹത്തി:  രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെയും മറ്റ് ചില മന്ത്രിമാരുടെയും അശ്ലീല കാര്‍ട്ടൂണുകള്‍ ഫേസ്ബുക്കില്‍ പ്രസിദ്ധപ്പെടുത്തിയ 25കാരനെ ആസാം പോലീസ് അറസ്റ്റ് ചെയ്തു. ബാരക് വാലി ജില്ലയിലെ കച്ചാറിലെ കലേനില്‍ നിന്നുള്ള ജരീര്‍ അഹമ്മദ് ബര്‍ബൂരിയെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. നാലു ദിവസത്തോളം അശ്ലീല കാര്‍ട്ടൂണുകള്‍ ജരീറിന്റെ ഫേസ്ബുക്ക് പേജില്‍ ആക്ടീവായിരുന്നെന്ന് കച്ചാര്‍ പോലീസ് സൂപ്രണ്ട് രാകേഷ് റോഷന്‍ പറഞ്ഞു. പ്രസ്തുത കാര്‍ട്ടൂണുകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയോ മറ്റ് ആശാവഹമല്ലാത്ത സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും പിന്തിരിയണമെന്ന് ജില്ലാ ഭരണകൂടം ആഹ്വാനം ചെയ്തിട്ടുണ്ട്.